Make a gift

Proud of my little Vava who has been doing such amazing work at MCC! Take a moment to visit their website and help in whatever way you can please. 🙂

http://www.mcc.kerala.gov.in/index.php/make-a-gift

“സമൂഹത്തിനു നൽകാവുന്നത്   അവരെ നിങ്ങൾക്കും സഹായിക്കാനാകും മുകളിൽ പറഞ്ഞിട്ടുള്ള വിവരങ്ങൾ മറ്റുള്ളവരിലേക്ക് നൽകുക. ഇത് ഈ അസുഖത്തെപ്പറ്റിയുള്ള തെറ്റിധാരണകൾ മാറ്റുകയും ഈ കുട്ടികൾക്ക് വേണ്ട ചികിത്സ ലഭിക്കാൻ സഹായിക്കുകയും ചെയ്യും. കുട്ടികൾ ചെറിയ മുതിർന്നവരല്ല. കുട്ടികളുടെ കാൻസറിന്റെ ചികിത്സ  വലിയ ആൾക്കാരെ അപേക്ഷിച്ച് തീർത്തും വ്യത്യസ്തമാണ്. അവർക്ക് പ്രത്യേക ചികിത്സ ലഭിക്കുന്ന കാൻസർ സെന്ററുകളെയോ  ഹോസ്പിറ്റലുകളെ യോ മാത്രം  സമീപിക്കുക   സാമൂഹ്യമാധ്യമങ്ങളിലൂടെ  ഇക്കാലത്തു അശാസ്ത്രീയ ചികിത്സാകൾക്കു കിട്ടുന്ന പ്രാധാന്യം വളരെയധികമാണ്. ഇത് കാൻസർ രോഗമുള്ള  കുട്ടികളെയും ബാധിക്കുന്നുണ്ട്. തെറ്റിദ്ധാരണകൾ കാരണം ഇവരുടെ ചികിത്സ വൈകുകയോ, മുടങ്ങുകയോ ചെയ്യുന്നത് ഇവരുടെ ജീവനെയാണ് ബാധിക്കുന്നത്. ഇത്തരം അശാസ്ത്രീയ ചികിത്സകളെപറ്റിയുള്ള സന്ദേശങ്ങൾ ബഹിഷ്കരിക്കാൻ സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.  രക്തദാനം മഹാദാനം – ഈ കുട്ടികൾക്ക് ചികിത്സക്കിടയിൽ നിരന്തരം രക്തഘടകങ്ങൾ വേണ്ടി വരും. രക്തദാനത്തിനു തയ്യാറാവു-ന്നതിലൂടെ ഇവരുടെയും ഇവരുടെ മാതാപിതാ-ക്കളുടെയും ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സാധിക്കും.  സർക്കാർ വഴി ധനസഹായം ലഭി-ക്കുന്നുണ്ടെങ്കിലും പല കുട്ടികളുടെയും  മാതാ- പിതാക്കൾക്കു വരുമാനസ്രോതസ്സുകൾ നില-ച്ചു  പോകുന്നതിനാൽ, ദൈനംദിന ചെലവുകൾക്ക് ഇവരെ സാമ്പത്തികമായി നിങ്ങൾക്ക് സഹായിക്കാവുന്നതാണ് കുറേക്കാലം ആശുപത്രികളിലെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങുന്ന ഇവരുടെ ജീവിതത്തിൽ ചില സന്തോഷാവസരങ്ങൾ ആനന്ദപൂർണമാക്കാൻ പരിപാടികൾ സംഘടിപ്പിക്കുക ഇത്തരം കുട്ടികൾക്ക് വളരേയേറെ ക്കാലം സാധാരണ ജീവിതം നയിക്കാൻ ബുദ്ധിമുട്ടുണ്ടാകും. ഈ സാഹചര്യങ്ങളിൽ ഇവർക്ക് വേണ്ട വിദ്യാഭ്യാസം നൽകുവാൻ സഹായിക്കുക .സർക്കാർ വഴി ലഭിക്കുന്ന ആനുകൂല്യങ്ങൾ 18 വയസ്സ് വരെയുള്ള കേരളത്തിലെ എല്ലാ കുട്ടികൾക്കും ചികിത്സ എംസിസിയിൽ  തീർത്തും സൗജന്യമാണ്. മാതാപിതാക്കൾക്കുള്ള ധനസഹായവും സർക്കാരിൽ നിന്ന് ലഭിക്കുന്നുണ്ട്. എംസിസി യിൽ ലഭ്യമായ സർക്കാർ ആനുകൂല്യങ്ങൾ  ” കാൻസർ സുരക്ഷാ പദ്ധതി  ” ചിസ് പ്ലസ് പദ്ധതി ” സുകൃതം  ” കാരുണ്യ ബെനവലന്റ് ഫണ്ട്  ” സ്നേഹസാന്ത്വനം  ” മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി  ” പ്രധാനമന്ത്രിയുടെ ദേശിയ ദുരിതാശ്വാസ നിധി. എംസിസിയിൽ  കുട്ടികളുടെ കാൻസറിനായി ലഭ്യമായ സേവനങ്ങൾ കുട്ടികളുടെ കാൻസറിന്റെ ചികിത്സയ്ക്കായി പ്രത്യേക വിഭാഗം  കുട്ടികളുടെ കാൻസർ രോഗനിർണയവും ചികിത്സയും, അവശ്യമായ മറ്റു വിഭാഗങ്ങളുടെ സഹകരണത്തോടെ ലഭിക്കും കുട്ടികളുടെ മജ്ജ മാറ്റിവയ്ക്കൽ ചികിത്സയും ഇവിടെ ലഭ്യമാണ് കുട്ടികൾക്കുള്ള ക്യാൻസർ ചികിത്സയ്ക് മാത്രമായി ഒരു കെട്ടിടം ഈ വർഷം ഉദ്ഘാടനം ചെയ്യും ചികിത്സയ്ക്കിടയിൽ മാതാപിതാക്കളോടൊപ്പം നിൽക്കാനുള്ള ഒരു വീട് ഹോസ്പിറ്റലിന്റെ പരിസരത്തായി, ഒരു സംഘടന മുഖാന്തിരം ലഭ്യമാണ്. കുട്ടികളിലെ കാൻസർ സാധാരണമല്ലെങ്കിലും അപൂർവമല്ല. വലിയ ആളുകളെ ബാധിക്കുന്ന കാൻസർ രോഗങ്ങളെ അപേക്ഷിച്ചു വളരെയേറെ വ്യത്യസ്തമായ കാൻസർ രോഗങ്ങളാണ് കുട്ടികളിൽ വരുന്നത്. ഈ അസുഖം  നവജാതശിശുക്കൾ മുതൽ കൗമാരക്കാരെ വരെ ബാധിക്കാം. പക്ഷെ ഓരോ പ്രായത്തിലും സാധാരണ വരുന്ന കാൻസർ വ്യത്യസ്തമാണ്. ശരീരത്തിന്റെ പല ഭാഗങ്ങളിലായി കുട്ടികൾക്കു ഈ അസുഖം വരാം. രക്തത്തിലെയും തലച്ചോറിന്റെയും കാൻസറാണ് കൂടുതലായി കുട്ടികളിൽ കാണപ്പെടുന്നത്.  എന്തുകൊണ്ടാണ് ഇത്തരം കാൻസർ കുട്ടികളിൽ വരുന്നതെന്ന് ഇപ്പോഴും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഇവയിൽ അഞ്ചു ശതമാനത്തോളം മാത്രമേ പാരമ്പര്യമായി വരുന്നവയുള്ളൂ. കുട്ടികളിലെ കാൻസർ വളരെയേറെ ചികിത്സയോട് പ്രതികരിക്കുന്നതും പൂർണ്ണമായി ചികിത്സിച്ചു ഭേദമാക്കാവുന്നതുമാണ്. ഇവർ പലർക്കും അസുഖം മാറി സാധാരണ ജീവിതം നയിക്കാവുന്നതാണ്. അശാസ്ത്രീയ ചികിത്സാ-രീതികൾ നൽകി ചികിത്സ വൈകുകയോ മുടക്കുകയോ ചെയ്യുന്നത് ഈ കുട്ടികളോട് നമ്മൾ ചെയ്യുന്ന അനീതിയാണ്.”  – Pediatric Oncology Team, MCC

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s