പരസ്പരബന്ധത്തിലൂടെ തുല്യത….

മനുഷ്യർ ആണ് ലോകത്തെ മാറ്റുന്നത് , അല്ലാതെ ലോകം സ്വയം മാറുന്നതല്ല

ഞാൻ ഒരു വിപ്ലവകാരിയാണ്; ഞാനൊരു ഫെമിനിസ്റ്റ് ആണ്. എല്ലാ സ്ത്രീകളും പുരുഷനു തുല്യമായി ഈ സമൂഹം അംഗീകരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. അതു പുരുഷന്മാരോടുള്ള വെറുപ്പല്ല , മറിച്ച് ആണും പെണ്ണും ഒരുമിച്ച് നേടിയെടുക്കേണ്ട ഒരു സാമൂഹ്യ നീതിയാണ് ഫെമിനിസം പറയുന്നത്. ആരോഗ്യകരമായ സ്ത്രീ പുരുഷ ജനസംഖ്യാനുപാതവും  തുല്യ ശമ്പളവും കുട്ടികൾക്ക് ജന്മം കൊടുക്കാനും അതെ പോലെ ഗർഭഛിദ്രം ചെയ്യാനുള്ള അവകാശങ്ങളും ആണ് ഫെമിനിസം പ്രസ്ഥാനത്തിന്റെ അന്തസത്ത . ഫെമിനിച്ചികൾ ഒരുമ്പിട്ടവൾ എന്നൊക്കെ എന്ന് സമൂഹം വര്ഷങ്ങളായി ഈ പ്രസ്ഥാനത്തെ കളിയാക്കിട്ടെ ഉള്ളു . പക്ഷെ സ്ത്രീ വിമോചനസമരങ്ങൾ തുടർന്ന് കൊണ്ടേ ഇരിക്കണം. ഒരു വിജയവും സ്ഥിരമായ ഒന്നല്ല . വർഷങ്ങൾക്ക് മുമ്പ് ഉയർന്നു വന്ന സ്ത്രീ സമത്വവാദങ്ങൾ ഇന്നും fourth wave ഫെമിനിസത്തിന്റെ കാതലായ ലക്ഷ്യങ്ങൾ ആണ് .

ഇന്റർനാഷണൽ വുമൺസ് ഡേ സ്ത്രീകളുടെ വിമോചനത്തിന് വേണ്ടി പ്രവർത്തിച്ച പുരുഷന്മാരെയും സ്ത്രീകളെയും ഓർക്കാനുള്ള ദിവസം ആണ് അല്ലാതെ സ്ത്രീകളെ പറ്റി  സ്തുതിപാടേണ്ട ഒരു ദിവസം അല്ല എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്.

തികഞ്ഞ രാഷ്ട്രീയബോധം ഉള്ള എൻറെ  അമ്മമ്മമാരിൽ നിന്നാണ് എന്റെ ഫെമിനിസത്തിന്റെ തുടക്കം . സ്കൂളിൽ ഇനി പോകണ്ട എന്ന് എന്റെ അമ്മമ്മയോട് വീട്ടിലെ കാരണവന്മാർ പറഞ്ഞപ്പോൾ ആരും കാണാതെ രാവിലെ രഹസ്യമായി സ്കൂളിലെക്ക് ഓടിപ്പോയ അമ്മമ്മ വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞത് എനിക്ക് പഠിക്കണം എന്നാണ്. പിന്നെ എന്റെ അച്ചെയും അമ്മയും ഫെമിനിസ്റ്റുകൾ ആണെന്ന് വളരെ ചെറുപ്പത്തിലേ എനിക്ക് മനസിലായി. ഞാനും എന്റനുജത്തിയും പെൺകുട്ടികൾ ആയത് കൊണ്ട് പ്രത്യേകിച്ച് ഒന്നും നേടാനോ നഷ്ടപെടാനോ ഇല്ലാ  എന്ന് ചെറുപ്പത്തിലേ ഒരു ബോധം ഉണ്ടായിരുന്നു. ഇഷ്ടമുള്ളത് ധരിക്കാനും വായിക്കാനും പഠിക്കാനും ഇഷ്ടമുള്ള ജീവിതപങ്കാളിയെ കണ്ടെത്താനും , ജീവിതപങ്കാളി ഇല്ലാതെ ജീവിക്കാനും എല്ലാം ചോയ്സിസ് ആയി ഞങ്ങളുടെ മുന്നിൽ ഉണ്ടായിരുന്നു. സമൂഹവുമായി അഭിപ്രായവ്യതാസങ്ങൾ ഉണ്ടാവുക സാധാരണമാണ് എന്നാൽ അന്തിമഫലങ്ങൾ ആണ് ഈ വ്യതാസങ്ങളിലും നമ്മെ ഒരുമിപ്പിക്കേണ്ടത്.

ഒരു കുഞ്ഞിനെ ലോകത്തിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം സ്ത്രീയും പുരുഷനും ഒരുമിച്ചെടുക്കേണ്ട തീരുമാനം ആണ്. അബോർഷൻ എന്നത് സ്ത്രീയുടെ സ്വന്തം ശരീരത്തിന്റെ മേലെയുള്ള അവകാശവും.ഒരു കുട്ടിയുടെ അമ്മയാകാനുള്ള ശാരീരിക ആരോഗ്യമോ മാനസികാവസ്ഥയോ ഇല്ലാതിരുന്ന ഒരു കാലത്തു ലീഗലി അബോർഷൻ ചെയ്യാനുള്ള എൻറെ അവകാശം നിർവ്വഹിക്കാൻ പറ്റിയത്  എന്നെ കരുത്തുള്ള ഒരു മനുഷ്യനായി മുന്നോട്ട് പോകാൻ സഹായിച്ചു എന്ന് പറയാതെ വയ്യ. സമൂഹത്തെ നേരിടാനും ഡിവോഴ്‌സ് ചെയ്യാനുള്ള കരുത്തും എന്റെ ഫെമിനിസ്റ്റ് upbringing തന്നെ ആണ് എനിക്ക് വഴികാട്ടി ആയിട്ടുള്ളത്.

മസ്കലിനിസം(Masculinism) ഒരുപാട് ആളുകളെ  വളരെ സങ്കടത്തിലാക്കിയിട്ടുണ്ട് . ലൈംഗികതയും സെക്സും ഒരു അധികാരകൈയേറ്റമായി കാണാത്ത , കരയാൻ ആഗ്രഹിക്കുന്ന മചോയസം എന്ന ചട്ടക്കൂട്ടിൽ മാത്രം  സത്വത്തെ നിർവചിക്കാത്ത എത്രയോ പുരുഷന്മാർ.മസ്കുലനിസം സ്ഥാപിച്ച നിയമവും രാഷ്ട്രീയവുമായ തടസ്സങ്ങളെ ഫെമിനിസം ധീരതയോടെ വെല്ലുവിളിച്ചു. അതിനാൽ ഫെമിനിസം ആണിന്റെയും പെണ്ണിന്റെയും പ്രസ്ഥാനം ആണ് , ശബ്ദമാണ്

ഏകാധിപത്യവാദത്തെക്കുറിച്ച് നമുക്കറിയാം,. പ്രത്യയശാസ്ത്രപരവും ഭാഷാപരമായ പ്രദേശം നിയന്ത്രിക്കാനുള്ള ജനങ്ങളുടെ ശ്രമഫലമായാണ് ഏകാധിപത്യവാദത്തെ ചരിത്രം നമ്മളെ പഠിപ്പിക്കുന്നത് . എന്നാൽ ഫെമിനിസം പലരും ഇന്നു പറയുന്നത് പോലെ ഒരു ഏകാധിപത്യവാദമല്ല . അത്തരം പ്രൊപ്പഗാണ്ട ഡിസ്‌കോഴ്‌സിനെ വളച്ചൊടിക്കുകയാണ് ചെയുന്നത് . ഈ ലോകത്തെ ഭരിക്കാനോ പുരുഷ സത്വത്തെ അടിച്ചമർത്താനോ അല്ല ഫെമിനിസത്തിൽ വിശ്വസിക്കുന്നത്.

ഞാൻ സ്വത്വരാഷ്ട്രീയത്തിന്റെ വക്താവല്ല , എന്നാലും ഫെമിനിസം അസാധുവാക്കേണ്ട ഒരു പ്രസ്ഥാനം അല്ല .

1) ഫെമിനിസം എന്ന ആശയം, ഒരു സ്ത്രീ എന്നതുമായി ബന്ധപ്പെട്ട അസമത്വങ്ങൾ ഇല്ലാതാക്കുന്നതിനുള്ള ഡിസ്കോഴ്സ് ആണ്

2) എല്ലാവർക്കുമുള്ള സമത്വത്തിന്റെ പൊതുവായ ഉദാര സങ്കൽപനം ഫെമിനിസത്തെ ഒരു ലിബറേഷൻ മൂവ്മെന്റ് ആക്കുന്നു

സമത്വത്തിന്റെ ഉദാരബോധം തത്വത്തിൽ എല്ലാ മനുഷ്യർക്കും ബാധകം ആണ് . എന്നാലും അസമത്വങ്ങൾ സംഭവിക്കുന്നത്  നിർദ്ദിഷ്ട വിഭാഗങ്ങൾക്കാണ് എന്നതാണ് സത്യം . അതിനാലാണ് പലതരം -ഇസംസ് (isms ) ശരിയായി തന്നെ നിലനിൽക്കുന്നത് . സ്ത്രീകളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ഒരു കൂട്ടായ്മ്മക്കെ സാധിക്കുകയുള്ളു. അതിനാലാണ് ഫെമിനിസം അത്രയും അത്യാവശ്യം ആകുന്നത് . ഫെമിനിസ്റ്റ് വിരുദ്ധത വികലമായ ഒരു കാഴ്ചപ്പാടാണ് എന്ന് ഞാൻ വിശ്വസിക്കുന്നു .സാമൂഹിക പുരോഗതിയെ കടിഞ്ഞാണിടുന്ന ചിലർ പറയുന്നത്  സ്ത്രീകൾ മാറ്റം ആഗ്രഹിക്കുന്നില്ല എന്നാണു. എന്നാൽ ഇന്ന് നമ്മൾ അനുഭവിക്കുന്ന സ്ത്രീകളുടെ വോട്ടവകാശവും, ജോലി ചെയ്യാനുള്ള അവകാശവും, പഠിക്കുവാനുള്ള അവകാശവും എല്ലാം ഇത്തരം സ്ത്രീ വിമോചന സമരങ്ങളുടെ ഫലമാണ്‌. അത് ലോകം വീണ്ടും വീണ്ടും മറന്നു പോകുന്നു . ദളിതനും സ്ത്രീകളും കറുത്ത നിറമുളളവരും ഹോമോസെക്ഷുവൽസും അങ്ങനെ നീണ്ടുകിടക്കുന്നു അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾ .

വർഷങ്ങൾക്ക് മുമ്പ് ഒരു മാർച് 8-നു റഷ്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം കിട്ടിയത് മുതൽ ഇന്ന് 2018-ൽ നാം ജീവിക്കുന്ന മോഡേൺ യുഗത്തിലെ നാലാം വേവ് ഫെമിനിസം ഏല്ലാം പറയുന്നത് ഒരേ കാര്യങ്ങൾ തന്നെയാണ്.

സ്ത്രീകളെ മനുഷ്യരായി കാണുക എന്ന് തന്നെ .ഇംഗ്ലണ്ടിലെ ബ്ലാക്ക് ഡെത്ത് ഉണ്ടാക്കിയ മരണങ്ങൾ കാരണം  ജനസംഖ്യയുടെ പകുതിയും തുടച്ചുനീക്കപ്പെട്ടപ്പോൾ ഭാര്യയുടെയും അമ്മയുടെയും പരമ്പരാഗത ജൻഡർ റോളുകളിൽ നിന്നു വ്യത്യസ്തമായ റോളുകൾ സമൂഹത്തിൽ സ്ത്രീകൾക്ക് എടുക്കേണ്ടി വന്നു.ഹിന്ദുത്വ സ്ത്രീയെ ദേവി എന്നും , സ്ത്രീകൾ ദൈവിക സൃഷ്ടികൾ ആണെന്നും പറയുന്നു. സ്ത്രീത്വത്തെയും മാതൃത്വത്തെയും ഇങ്ങനെ ദൈവികമായി ചിത്രീകരിക്കുന്നത് അടിച്ചമർത്തുവാനും satus -quo നിലനിർത്തുവാനും ആണ് എന്നാണ് കരുതേണ്ടത്. ഒരു സ്ത്രീ ആയിരിക്കുക എന്നാൽ എന്താണ് ഉദ്ദേശിക്കുന്നത്? .വാസ്തവത്തിൽ,ആരാണ്  സ്ത്രീയെന്ന എന്ന ചോദ്യത്തിൽ ഊന്നൽ കൊടുക്കുന്നത് ആക്ഷേപഹാസ്യവും ഇടുങ്ങിയ ചിന്തഗതിയും ആണ്. സ്ത്രീയും പുരുഷനും തമ്മിലും അതിനുപരി ലോകവുമായുള്ള അവരുടെ ബന്ധവും കണക്കെടുത്താണ് ഫെമിനിസത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ നിർവചിച്ചിരിക്കുന്നത് . ഒരു സ്ത്രീയെന്നത് എന്താണ് എന്ന് ചോദിക്കുന്നതിനുപകരം ഞങ്ങൾ സ്ത്രീകൾക്ക് എന്താണ് ആവശ്യമെന്ന് ചോദിക്കേണ്ടത്.

ഫെമിനിസത്തിന്റെ സാരാംശത്തിൽ എപ്പോഴും വളരെ ഗൌരവപൂർണ്ണമായ ലക്ഷ്യമാണ് സഹജീവികളോടുള്ള  സഹാനുഭൂതി. വര്ഷങ്ങളായി സംസ്കാരം എന്ന പുകമറയിൽ സ്ത്രീകൾ എത്രമാത്രം അടിച്ചമർത്തപെട്ടിട്ടുണ്ട്  എന്ന അറിവിൽ നിന്നും തുടങ്ങണം തിരുത്തലുകൾ .ശ്രദ്ധിക്കാതെയും അറിയാതെയും കാലങ്ങളായി പുരുഷന്റെ ലോകം  സ്ത്രീയെ എന്ത് മാത്രം വിഷമിപ്പിച്ചിട്ടുണ്ടെന്നത് ആണ് ഫെമിനിസത്തിന്റെ അടിസ്ഥാന preimse എന്ന ബോധവത്കരണം അനിവാര്യമാണ്.

എന്റെ അഭിപ്രായത്തിൽ, ഫെമിനിസം എല്ലാ തരം ആളുകളെയും  ഉൾക്കൊള്ളുന്നില്ലെങ്കിൽ, അത് ഫെമിനിസം അല്ല.ഒരു ഇന്ത്യൻ ഫെമിനിസ്റ്റോ ഇസ്ലാമിക് ഫെമിനിസ്റ്റോ ദളിത് ഫെമിനിസ്റ്റോ അല്ല ആവശ്യം വെറും ഫെമിനിസ്റ്റുകളാണ് സ്ത്രീവിമോചനത്തിനു അത്യാവശ്യം. വ്യത്യാസങ്ങൾ പലതും ഉണ്ടാകാം, എന്നാൽ ലക്‌ഷ്യം മാത്രമാണ് നമ്മളെ ഒരുമിപ്പിക്കേണ്ടത്.

പൊട്ടിച്ചെറിയേണ്ടത് യുഗങ്ങളായി പുരുഷാധിപത്യം അടിച്ചേൽപ്പിച്ച അടിമത്വത്തിന്റെ ശെരികളാണ് …സ്ത്രീക്കും പുരുഷനും തുല്യ അവകാശങ്ങളും തുല്യ അവസരങ്ങളും അർഹിക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഇല്ലെങ്കിൽ, എന്തുകൊണ്ട്? ചോദിക്കുക സ്വന്തം മനസ്സിനോടും ചുറ്റുമുള്ളവരോടും . ചോദിച്ചു കൊണ്ടേ ഇരിക്കുക

പരസ്പരബന്ധത്തിലൂടെ തുല്യത….

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s