പിണറായിക്കാരുടെ പ്രിയപ്പെട്ട രാഘവൻ ഡോക്റ്റർ

“എന്റെ പെട്ടി ഞാനെടുത്തു കൊള്ളാം.” ആർക്കോ അസുഖം വന്ന് ഡോക്ടരെ വീട്ടിലേക്ക് 
വിളിക്കാൻ ചെന്ന ഞാൻ അദ്ദേഹത്തിന്റെ briefcase എടുക്കാൻ തുനിഞ്ഞപ്പോൾ പിണറായിയിൽ പുതുതായി ചാർജെടുത്ത മെലിഞ്ഞ ചെറുപ്പക്കാരൻ ഡോക്ടരുടെ ശബ്ദം . ആദ്യമായാണ് വിളിച്ചു കൊണ്ടുപോകാൻ വന്നയാളെക്കൊണ്ട് പെട്ടി ചുമപ്പിക്കാത്ത ഒരു ഡോക്ടരെ കണ്ടത്. അന്ന് കാറൊന്നും ഇല്ല. നടന്നു വീട്ടിലെത്തുന്നതുവരെ സംസാരിച്ചു. Literature ൽ ആയിരുന്നു താൽപര്യം. മെഡിസിന് കിട്ടിയപ്പോൾ പോകാൻ മനസ്സുണ്ടായിരുന്നില്ല – എന്നൊക്കെ . മിലാൻ കുന്ദേര, ജെ.ബി. കൂറ്റ്സെ , കമ്മ്യു, കാഫ്ക തുടങ്ങിയവരെ വായിക്കുന്ന യുവഡോക്ടർ അന്ന് അത്ഭുതമായിരുന്നു. Ivan Illich ന്റെ Limits to Medicine ൽ ചെറുതായി കുരുങ്ങിപ്പോകുമായിരുന്ന ഞാൻ അതിൽ നിന്ന് മോചിതനാകാൻ ഡോക്ടർ കാരണമായിട്ടുണ്ട്. ഒരിക്കൽ ഡോക്ടർ വായിക്കാൻ തന്ന ഷെനെ യുടെ Thief’s Journal എന്റെ കയ്യിൽ നിന്നെടുത്തു കൊണ്ടുപോയ സുഹൃത്ത് അതിൽ സ്വന്തം പേരെഴുതി വെച്ചിരുന്നു. സാരമില്ലെന്ന് പറഞ്ഞ് വാങ്ങി വെച്ചത് അന്ന് വലിയ ആശ്വാസമായിരുന്നു. പൈസ കടം ചോദിച്ചാൽ തരുമായിരുന്നത് അതിലും വലിയ ആശ്വാസം . കാരണം അത് തിരിച്ചു കൊടുക്കാറുണ്ടായിരുന്നില്ല. ഇതൊക്കെയാണ് എനിക്ക് ഫോട്ടോവിൽകാണുന്ന 
Dr E Raghavan. പിണറായിക്കാരുടെ പ്രിയപ്പെട്ട രാഘവൻ ഡോക്റ്റർ. വീ ന്യ ഖ്യൂറ്റി മെയ്ലുവിന്റെ വന്ദ്യ പിതാവ്. അദ്ദേഹത്തേയും വനജ ഡോക്റ്റരെയും കണ്ടപ്പോൾ ഇങ്ങനെയൊക്കെ ഓർത്തുവെന്നേയുള്ളൂ. Thanks . ഓർക്കാനിടയാക്കിയതിന്.

Published by Sapience

A mere weeping dot in the universe.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: