അണ്ണാനും കുരുവിയും

ആമിയുടെ ട്രൂ ഫ്രണ്ട് കഥ

ഒരു കുരുവി മധുരമായി പാടുന്നത് കേട്ടാണ് ഇന്ന് രാവിലെ നേരംപുലർന്നത്. കർട്ടൻ മാറ്റി ജനവാതിൽ തുറന്നു നോക്കിയപ്പോൾ പുറത്ത് പൂത്തുലഞ്ഞു ഒരു നവവധുവിനെ പോലെ തിളങ്ങി  നിൽക്കുന്ന ആ ചെറി മരത്തിൽ ഇരുന്നു ഒരു കൊച്ചു കുരുവി മതിമറന്ന് ഇരുന്നു പാടുന്നു. തിളങ്ങുന്ന ബ്രൗൺ നിറം ആയിരുന്നു അവന്റെ കൊച്ചു ശരീരത്തിന്, തലയിൽ ചൊമന്ന തൂവലുകളും, മഞ്ഞയും കറുപ്പും കലർന്ന ചിറകുകളുള്ള ഒരു കൊച്ചു സുന്ദരി. യൂറോപ്പിയൻ ഗോൾഡ്ഫിഞ്ച് ആയിരുന്നു കക്ഷി. കേട്ടിട്ട് ഒരു സ്കോച്ച് വിസ്‌ക്കി പേര് പോലെ ഉണ്ടല്ലോ എന്ന് ഓർത്തുകൊണ്ട് കമ്പിളി മാറ്റി ജനാല തുറക്കാൻ എണീറ്റിട്ടപ്പോൾ ഠപ്പെ  എന്ന് ശബ്ദം ഉണ്ടാക്കി കൊണ്ട് ആ കൊച്ചു സുന്ദരി ജനവാതിലിൽ വന്നു തട്ടി , അക്കിടി പറ്റിയല്ലോ;സാരില്ല്യ, എന്ന ഭാവത്തോടെ തിരിച്ചു ചെറി മരത്തിൽ ഇരുന്നു പാട്ടു തുടർന്ന്. എന്നോട് മുഖം തിരിച്ചു പിണങ്ങിയ  പോലെ എനിക്ക് തോന്നി.

മാധവിക്കുട്ടിയുടെ എൻറെ കഥയിലെ ഫാനിൽ കുടുങ്ങി ചോര തെറിച്ച് ജീവച്ഛമായ ആ കുരുവിയെ ആണ് എനിക്ക് ഓർമവന്നത്.  ഞാൻ ജനവാതിൽ തുറന്ന് റൊട്ടി കഷണങ്ങൾ കൊച്ചു പാത്രത്തിൽ വച്ച് ആകാശം നോക്കി ഒരു സിഗരറ്റും കത്തിച്ച് ,പാട്ടും കേട്ടിരുന്നു. ഇപ്പോഴും പിണങ്ങി ഇരിക്കുന്ന കുരുവിയെ വിളിക്കാൻ ഇടത് കൈ ഉയർത്തിയതും വീണ്ടും ഠപ്പേ എന്ന് പറഞ്ഞു ഒരു അണ്ണാറക്കണ്ണൻ ചെറി മരത്തിൽ നിന്നും ആത്മഹത്യാപരമായി തോന്നിക്കുന്ന ഒരു ചാട്ടം എൻറെ ജനവാതിലിലേക്ക്. എന്നിട്ട് റൊട്ടി നുണഞ്ഞു എന്നെ നോക്കി അവിടെ ഇരിപ്പായി. നിനക്കെന്നെ പേടിയില്ലേ എന്ന് ചോദിച്ചപ്പോൾ അർഹിക്കുന്ന പുച്‌ഛം സമ്മാനിച്ച് അവൻ അവിടെ തന്നെ ഇരുന്നു . ഇത് കണ്ടു നമ്മുടെ കൊച്ചു കുരുവി റൊട്ടി തിന്നാൻ വന്നു . എന്നാൽ അണ്ണാറക്കണ്ണൻ പൂവാലൻ എന്റെ തല എന്റെ ഫിഗർ എന്ന ഭാവത്തിൽ റൊട്ടി പാത്രം കയ്യടക്കി കുരുവിയെ കൊഞ്ഞനം കുത്തി കാണിച്ചു . ഞാൻ വേറെ ഒരു റൊട്ടി കഷ്ണം കുരുവിക്ക് കൊത്തിപ്പറിക്കാൻ പാകത്തിൽ മാറ്റി വച്ചു കൊടുത്തു . എല്ലാം ശുഭം .

അണ്ണാനും കുരുവിയും ബെസ്റ് ഫ്രണ്ട്‌സ് ആണെന്നും അവരുടെ കഥ ട്രൂഫ്രന്റിന്റെ കഥയാണെന്നും ആമി എന്നോട് പലവട്ടം പറഞ്ഞത് ഓർത്ത് ചിരിച്ചു കൊണ്ട് ഞാൻ ഒരു പുതിയ ദിവസത്തിലേക്ക് …..

2 thoughts on “അണ്ണാനും കുരുവിയും

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s