സിന്ദൂരചെപ്പ്

ആയിരം കല്ലിൽ കൊത്തിയെടുത്ത ക്ഷേത്രനടയിൽ
അവന്റെ  നെഞ്ചിന്റെ എല്ലിൻകൂട്ടിൽ തലചായ്ച്ച്

പ്രണയകവിതകൾ തന്റെ
നേർത്ത നഖങ്ങൾ കൊണ്ടെവന്റെ
ഉള്ളംകൈയിൽ അവൾ എഴുതി

അവളുടെ   കൈകളും കാലുകളും ,മാറിടവും
അവനെ കാറ്റും മഴയും പോലെ മോഹിപ്പിച്ചു
അവളുടെ അരഞ്ഞാണത്തിൽ വിരലോടിച്ചു
ഓരോ വാരി അവൾ എഴുതിയപ്പോൾ
അവൻ അവളുടെ ഓരോ വിരൽതുമ്പിലും ചുംബിച്ചു

അവൻ്റെ തിളങ്ങുന്ന ചൊമന്ന കണ്ണുകൾ 
ചെമ്പരത്തിപ്പൂവ് പോല വിടർന്നു 
അവളെ അവനിലേക്ക് വലിച്ചിഴച്ച് 
അമ്പലത്തിലെ ചൊമന്ന ഭസ്മചെപ്പെടുത്തു 
മന്ദഹസിച്ചു കൊണ്ടവൻ ചോദിച്ചു 

ഞാൻ നിന്നെ സിന്ദൂരം അണിയിക്കട്ടെ പെണ്ണെ 
ചിരിച്ചു കൊണ്ട് കുതറി മാറിയ അവൾ
മഴയിൽ അലിഞ്ഞു ഇല്ലാതെ ആയി 
അന്നവൾ മനസ്സിൽ ഒളിപ്പിച്ചു വച്ച 
സിന്ദൂരചെപ്പിൽ ഇന്ന് 
ഓർമകളുടെ  മഞ്ചാടികുരുക്കളും 
പൊട്ടിയ വള പൊട്ടുകൾ മാത്രം 
അതിന്റെ നിറവും ചുവപ്പ്

കണ്ണുനീർ, മഴ പോലെ പെയ്യുന്നു 
സിന്ദൂര ചെപ്പ്ക, വിഞ്ഞൊഴുകുന്നു 
പുഴപോലെ… കടൽപോലെ 

Published by Sapience

A mere weeping dot in the universe.

One thought on “സിന്ദൂരചെപ്പ്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: