പാദസരം

പാതി മയക്കത്തിൽ
നിന്നെന്നെ എഴുന്നേൽപ്പിച്ച്‌
എന്നെ മാറോടണയിച്ച്‌
നീ അണിയിച്ച പാദസരം
എന്റെ കാൽ വിരലുകൾ നീ
കടിച്ചു ചോര പൊടിഞ്ഞപ്പോൾ
അന്ന് നീ എന്നൊട്‌ മൊഴിഞ്ഞു
ഏന്റെ പാദങ്ങൾ നിന്നിലേക്ക്‌
നടക്കുക ആയിരുന്നു എന്ന്

ഇന്നവ എന്നോട്‌ ചൊദിച്ചു
ഒരു കവിത ചൊല്ലാൻ
ഉറക്കപ്പിച്ചിൽ ഞാൻ
ഓർത്തെടുത്തു വ്യഥ
നിന്റെ നനഞ്ഞ
കണ്ണുകൾ എന്നെ നോക്കി
നീ ചോരയിൽ എഴുതിയ
ആ രണ്ടു വരികൾ
” കുട്ടിമാളു സഖാവെ
നിന്റെ കണ്ണുനീരിനു
ചോരയുടെ മണമാണു…”
ഇന്നീ പാദസരം കിലുങ്ങുമ്പോൾ
ഞാൻ മതിമറന്നാടുമ്പോൾ
എന്റെ കണ്ണുനീരിനു
ചൊരയുടെ മണം
എന്ന് എന്റെ പാദസരം
എന്റെ പാദങ്ങളോട്‌
മന്ത്രിക്കുന്നു സഖാവെ..

Published by Sapience

A mere weeping dot in the universe.

2 thoughts on “പാദസരം

  1. നമ്മൾ സ്നേഹിക്കുന്ന കൊടിയുടെ നിറം നിന്റെ ചോരയ്ക്ക്‌! നമ്മുടെ രക്തം!

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: