നീ എന്നിലേക്ക് വരും വരെ

ഞാൻ ഉറങ്ങുന്നത് 
നീ ഗന്ധർവനായി 
സ്വപ്നമായി വരാനല്ലോ 
എന്തെ നിൻറെ കണ്ണുകൾക്ക് 
ഇത്ര നനവ് ഇത്ര മധുരം 
എന്റെ കണ്ണുനീരിനു 
ചോരയുടെ മണമെന്ന് 
നീ ചോരകൊണ്ടെഴുതിയത്   
ഓർക്കുന്നു ഞാൻ 
എൻ ഓമനേ 
എനിക്ക് ഇന്ന് മരണമുണ്ട്‌ 
എന്നിലെ നിനക്ക് മരണമില്ല 
എന്റെ തുടക്കം 
നിന്നിലല്ലോ 
എൻറെ അന്ത്യം..
നീ എന്നിലേക്ക് 
വരും വരെ 

11 thoughts on “നീ എന്നിലേക്ക് വരും വരെ

 1. നിന്റെ പ്രണയമായ് നിന്നിൽ പടരണമെന്നുണ്ടെനിക്ക് പക്ഷേ കാലത്തിന്റെ പ്രണയച്ചുഴികളിൽപ്പെട്ടുഴലാൻ ഞാനില്ല കൂട്ടുകാരി

  Like

  1. 🙂 എന്റെ പ്രണയം എന്നിൽ തന്നെ എവിടെയോ മറഞ്ഞിരിക്കുന്നു അവൻ ഓർമപടുത്തുമ്പോൾ അത് പൂക്കുന്നു കായ്ക്കുന്നു കാലത്തിനും സമയത്തിനും അതീതമായി

   Liked by 1 person

 2. ഓർമകളുടെ കരസ്പർശം ഞാൻ അറിയാറില്ല.. ലഹരിയുടെ കമ്പളം താണ്ടാൻ ആ കൈകൾക്ക് ശക്തിയില്ല.. പക്ഷെ നമ്മുടെ ബിംബം വീണ് തകർന്ന പ്രണയദർപ്പണകഷ്ണങ്ങൾ ഹൃദയത്തിൽ ഇപ്പോഴും ഉണ്ട്. ഓരോ മിടിപ്പിലും അവ ഞെരുങ്ങി രക്തം കണ്ണുകൾ വഴി പൊഴിയുന്നുണ്ട്… ഒരു പുക തരൂ, ആ പുകമറയിൽ ഞാനും ആ രക്തത്തുള്ളികളും അദൃശ്യർ ആവട്ടെ. ആ ലഹരിയിൽ ഹൃദയം ശക്തമായി മിടിക്കട്ടെ, രക്തം വാർന്നൊഴുകട്ടെ, അങ്ങനെ ഈ പൊളിഞ്ഞ നാടകത്തിന്റെ തിരശശീല വീഴട്ടെ…

  Like

 3. നീ ഇല്ലാത്ത ഓരോ നിമിഷങ്ങളും ഓരോ യുഗങ്ങളായി പരിണമിക്കുന്നു നിന്നിൽ നിന്നൊരു മടക്കം സാധ്യമല്ല
  നിൻ ഓർമകളിൽ ഉരുകി ഉരുകി ഞാനിതാ സ്വയം ത്യജിക്കുന്നു
  ഓർമകളിലേക്ക് ഊളിയിട്ടു ഞാനും ഇതാ ഈ കരയിൽ അടിഞ്ഞു വെണ്ണീറാവുന്നു

  Liked by 2 people

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s