ഗന്ധർവനെയും യക്ഷിയേയും പേടിക്കണ്ടകാര്യം ഇല്ല എന്ന് അമ്മമ്മ പണ്ടേ പറയാർന്നു, അതൊക്കെ മുത്തശ്ശി കഥകളാണെന്നും അതിലൊന്നും ഒരു കഴമ്പും ഇല്ലാന്ന് പണ്ടേ പറഞ്ഞു തന്നു. വീട്ടിലെ പൂന്തോട്ടത്തിൽ പൂക്കുട പോലെ തളിർത്തു നിക്കുന്ന പാലമരവും അതിന്റെ വാസനയും ഒരു ഹരം തന്നെ ആയിരുന്നു എനിക്ക് . ഗന്ധർവൻ വരണേ എന്ന് ഞാൻ മനസ്സിൽ ആഗ്രഹിച്ചിട്ടുണ്ട് . ജനവാതിലിലൂടെ നിലാവത്തു മരങ്ങളോട് നിശബ്ദമായി സംസാരിക്കാൻ എന്ത് രസമായിരുന്നു. ഞാനവരോട് ചോദിക്കും നിങ്ങൾ എന്റെ ഗന്ധർവനെ കണ്ടോ എന്ന്. പലനിറത്തിലുള്ള അണ്ടിമാങ്ങ ഉണ്ടാകണ മരങ്ങക്കൊക്കെ അമ്മമ്മ പേരിട്ടിരുന്നു. തക്കാളിചോപ്പൻ, മഞ്ഞക്കിളി, നാരങ്ങാമൂപ്പൻ അങ്ങനെ പല പല മരങ്ങൾ. അവരോടൊക്കെ എന്നും ചോദിക്കും നിങ്ങൾ എന്റെ ഗന്ധർവനെ കണ്ടോ എന്ന്. അമ്മമ്മ കേട്ടിട്ടു ചിരിക്കും ചിലപ്പോ കലമ്പും. നീ ഒരു പെൺകുട്ടിയല്ല എന്റെ വിനൂട്ടി ആണെന്ന് വാത്സല്യത്തോടെ പറയും. ചിലപ്പോൾ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുനേറ്റ് വിയർത്തു കുളിച്ചു എന്ത് ചെയ്യണം എന്നറിയാതെ ഞെരിപിരി കൊള്ളുമ്പോൾ പലപ്പോഴും എന്നെ ആശ്വസിപ്പിച്ചത് പൂത്തുലഞ്ഞു നിക്കുന്ന പാലമരം ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്ജ. നാട്ടിൽ അമ്പലങ്ങളിൽ തെയ്യം കെട്ടുന്ന സമയം ആയാൽ എന്റെ ഉറക്കം പേടി സ്വപ്നങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു. അപ്പൊ ജനവാതിലിലൂടെ പാലമരത്തിനെ നോക്കി ഇരുന്ന് നേരം വെളിപ്പിക്കും. അങ്ങനെ എത്രയോ രാത്രികൾ. ഇന്ന് പാലമരം ഇല്ലാത്ത അമ്മമ്മ ഇല്ലാത്ത ഈ നഗരത്തിലുള്ള ജീവിതം പെയ്ത് തീരാത്ത കണ്ണുനീർ മഴ പോലെ ഒഴുകികൊണ്ടിരിക്കുന്നു. ജനവാതിലിലൂടെ ഇന്നും ഉറക്കമില്ലാത്ത രാത്രികളിൽ ഇല്ലാത്ത പാലമരത്തിനോടും മണ്മറഞ്ഞ അമ്മാമയോടും സംസാരിക്കും…ഒരു ഭ്രാന്തിയെ പോല…ഗന്ധർവനേയും കാത്ത്.
Keep writing, i believe you are getting better, like red wine.
LikeLiked by 1 person
Nostalgia.. loved it.. 🙂
LikeLiked by 1 person
Thank you kutti. 🙂
LikeLike
പാലമരത്തിന്റെ തണലിലിരിക്കാൻ കൊതിയാവുന്നു
LikeLiked by 1 person
🙂 Visit my blog and rest here…:)
LikeLike