എന്നിലെ മരുഭൂമിയിൽ ആഞ്ഞടിക്കുന്ന ഈ കൊടുങ്കാറ്റ്
നിന്റെ നിദ്ര ഉണർത്തുന്നു എന്ന് നീ പറയുമ്പോൾ
എന്റെ ഉള്ളിലെ വറ്റാത്ത മഴക്കാറ് പെയ്തുകൊണ്ടേ ഇരിക്കുന്നു
കണ്ണുനീർ മഴയല്ലത് നിന്റെ പ്രണയത്തിന്റെ മഴയാണ്
അത് പെയ്ത് കൊണ്ടേ ഇരിക്കും
ഞാൻ ഉണരാൻ ഭയക്കുന്ന നിദ്രകളെ പോലെ
അത് പെയ്ത് കൊണ്ടേ ഇരിക്കും
മരണം വന്നു വിളിച്ചപ്പോഴും
അത് പെയ്ത് കൊണ്ടേ ഇരുന്നു