എന്റെ സ്വന്തം എന്ന് എന്നെ വിശ്വസിപ്പിച്ചിരുന്ന വെള്ളിലകളും
എവിടെ പോയാലും കൂടേ സഞ്ചരിച്ചിരുന്ന വെള്ള പൂമ്ബാറ്റകളും
എവിടെ പോയാലും കൂടേ സഞ്ചരിച്ചിരുന്ന വെള്ള പൂമ്ബാറ്റകളും
കാട്ടിലെ,സ്റ്റൈലൻ മുള്ളുകളും, വള്ളികളും,
ഒരിക്കലും എണ്ണി തീർക്കാത്ത പടികളും
ചവർപ്പും മധുരവും ഉള്ള, കാട്ടിലെ കന്നി പഴങ്ങളും
വിഷമാണോ അല്ലയോ എന്ന് ഭീതി ഉണർത്തിയിരുന്ന കുമിലുകളും
മുറ്റത്ത് പന്തലിച്ച് നിന്നിരുന്ന മുല്ലവള്ളിയും,
മഴയത്ത് ചിരിച്ച് എന്നെ ആടിരസിപ്പിച്ചിരുന്ന ലില്ലി പൂവും
ചീഞ്ഞ അണ്ടീമാങ്ങയുടെ ദുര്‍ഗന്ധവും
പാമ്പുകൾ ഉപേക്ഷിച്ച ഉപ്പിളികളും
പണയിലെ മണ്ണുകൊണ്ട് ഉണ്ടാക്ക്യ ക്രിസ്മസ് കേക്ക്കളും
പൂരത്തിന് ചാണകം കൊണ്ട് ഉണ്ടാക്കിയ കാമൻ പ്രതിമകളും
ചുളുക്ക് വന്ന ശരീരങ്ങളും, നരച്ച തലമുടികളും
കാമൻ കഞ്ഞിയും, ഗോതബ്ബ് പായസവും, മോരും വെള്ളവും
ഒക്കെ ഇല്ലാത്ത, എന്റെ ലോകവും, ഈ നഗരവും, ഇനിയുള്ള ജീവിതവും..
നാട്യപ്രധാനം നഗരം ദരിദ്രം,
നാട്ടിന് പുറം നന്മകളാല് സമൃദ്ധം…
LikeLike
Ithu facebookil post cheyyoo
LikeLike
Catching up with all comments :-), Danke!
LikeLike